കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരക്രിയകൾ ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാളെ നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,​ സമൂഹ മൃത്യുഞ്ജയഹോമം,​ 6.30ന് ഉദ്ദിഷ്ടകാര്യസിദ്ധി ദീപ പൂജ,​ 7.30ന് കലശപൂജകൾ,​ 8ന് ഭാഗവതപാരായണം. പൂജകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് അറിയിച്ചു. ഫോൺ: 9847031868.