പുനലൂർ: ജീവിച്ചിരിക്കുന്നവരെ വോട്ടർ പട്ടികയിൽ നിന്ന് വനിത ബൂത്ത് ലെവൽ ഓഫിസർ ഒഴിവാക്കിയതായി പരാതി.അഞ്ചൽ പഞ്ചായത്തിലെ വടമൺ 55-ാം നമ്പർ ബൂത്തിലെ 25ഓളം വോട്ടർമാരെയാണ് ഒഴിവാക്കിയതായി കാണിച്ച് ഇടത് മുന്നണി നേതാക്കൾ വരണാധികാരിക്കും ജില്ലാ കള്കടർക്കും പരാതി നൽകിയത്. ജീവിച്ചിരിക്കുന്ന വോട്ടർമാരിൽ പലരെയും മരിച്ചതായി കാണിച്ചാണ് ഒഴിവാക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വോട്ടർമാർക്ക് പട്ടികയിൽ പേരില്ലെന്ന് അറിഞ്ഞതോടെയാണ് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയായ ബി.എൽ.ഒക്ക് എതിരെ പരാതി നൽകിയതെന്ന് ഇടത് മുന്നണി നേതാക്കൾ അറിയിച്ചു.