തഴവ: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ രേഖപ്പെടുത്തിയത് 78.55 ശതമാനം പോളിംഗ്. രാവിലെ പതിനൊന്ന് മണിയോടെ മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും അൻപത് ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പ്രശ്നബാധിത ബൂത്തുകളെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയ ബൂത്തുകളിലും ശക്തമായ പൊലീസ് സംവിധാനം ഒരുക്കിയിരുന്നു. ചില ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം അരമണിക്കൂറോളം വൈകിയാണ് വോട്ടിംഗ് ആരംഭിക്കാനായത്.