കണ്ണനല്ലൂർ: വടക്കേമുക്ക് (കരിക്കുഴിവിളയിൽ) ലൈലാമൻസിലിൽ എ. അബ്ദുൽ അസീസ് (81, റിട്ട. അദ്ധ്യാപകൻ, തട്ടാമല ഗവ. ഹൈസ്കൂൾ) നിര്യാതനായി. ദീർഘകാലം കണ്ണനല്ലൂർ ജമാഅത്ത് പ്രസിഡന്റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വടക്കേമുക്ക് ഷറഫുൽ ഇസ്ലാം ജമാആത്ത് പ്രസിഡന്റാണ്. കബറടക്കം ഇന്ന് രാവിലെ 9ന് കണ്ണനല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷെരീഫാ ബീവി. മക്കൾ: ലൈല, ദൗലത്ത്, മുജീബ്, മുഹമ്മദ്, ആമിന, ഹസീന, ഷെമീറ, ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ്, ഹനീഫ, സഫീല, സബിത, ഷാജഹാൻ, സിയാദ്, ബദർ, ജെസ്ന.