ആയൂർ: വോട്ട് രേഖപ്പെടുത്തിയശേഷം വീട്ടിലേയ്ക്ക് മടങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. നിലമേൽ കുരിയോട് കുന്നിൻ പുറത്ത് കൃഷ്ണവിലാസത്തിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ അമ്പിളിയാണ് (45) മരിച്ചത്. വോട്ട് രേഖപ്പെടുത്തിയശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ മടങ്ങവെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. മക്കൾ: അഖിൽ, അനാമിക.