ശാസ്താംകോട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുമ്പ് ഉണ്ടായിരുന്ന 199 പോളിംഗ് ബൂത്തുകൾ 311 ആയി വർദ്ധിപ്പിച്ചതിനാൽ വോട്ടു ചെയ്യാനെത്തിയവരുടെ നിര കുറവായിരുന്നു. ചിലയിടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റമുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല.