തൊടിയൂർ: വിവി പാറ്റ് യന്ത്രം തകരാറിലായതിനാൽ തൊടിയൂർ പഞ്ചായത്തിലെ നാലു ബൂത്തുകളിൽ വോട്ടെടുപ്പ് തടസപ്പെട്ടു. പുലിയൂർവഞ്ചി നോർത്ത് ഗ്രാമ കേന്ദ്രത്തിലെ 150-ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ കാരണം ഒന്നേകാൽ മണിക്കൂർ വൈകി 8.15നാണ് പോളിംഗ് ആരംഭിച്ചത്. വേങ്ങറ സാംസ്കാരിക നിലയത്തിലെ 161-ാം നമ്പർ ബൂത്ത്, കല്ലേലിഭാഗം തൊടിയൂർ യു.പി സ്കൂളിലെ 180-ാം നമ്പർ ബൂത്ത്, കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി എസിലെ 179- ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് കുറച്ചുനേരം വോട്ടെടുപ്പ് തടസപ്പെട്ടത്.