കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരം കേന്ദ്രീകരിച്ചുള്ള നാല് മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. പോളിംഗ് നിരക്കിലെ കുറവ് സാധാരണഗതിയിൽ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുന്നതെങ്കിലും ഇത്തവണ മാറിമാറിയുമെന്നാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രതീക്ഷ.
ചാത്തന്നൂർ, ഇരവിപുരം, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ ആര് വിജയകിരീടം ചൂടുമെന്നതിൽ ഉത്തരം കിട്ടാൻ മേയ് രണ്ട് വരെ കാക്കണമെങ്കിലും മുന്നണി നേതൃത്വങ്ങൾ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് സാമൂഹിക ചർച്ചകൾ നടത്താൻ മുന്നണികൾ മുന്നിലുണ്ടാകും.
കണക്കുകളിലെ ചില കാര്യങ്ങൾ
മണ്ഡലം - 2016ലെ പോളിംഗ് - നിലവിലെ പോളിംഗ്
കൊല്ലം - 74.92% - 72.33%
കുണ്ടറ - 76.22% - 73.83%
ചാത്തന്നൂർ - 74.03% - 72.5%
ഇരവിപുരം - 73.40% - 70.69%