കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഗാന്ധിഭവൻ കലാ- സാംസ്കാരിക കേന്ദ്രവും സാംസ്‌കാരിക വകുപ്പും കൈകോർത്ത് സംസ്ഥാന നാടകോത്സവവും നാടക മത്സരവും സംഘടിപ്പിക്കുന്നു.15 മുതൽ 22 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിലാണ് മത്സരം. എല്ലാ ദിവസവും വൈകിട്ട് ആറര മുതൽ ഓരോ നാടകങ്ങൾ അരങ്ങിലെത്തും. അതിന് മുൻപായി നാലര മുതൽ സെമിനാറും സാംസ്കാരിക സംഗമങ്ങളും സംഘടിപ്പിക്കും. ഒന്നാം സ്ഥാനം നേടുന്ന നാടകത്തിന് അര ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാ നാടക ടീമിനും പ്രോത്സാഹന ക്യാഷ് പ്രൈസും നൽകും. വിജയിക്കുന്നവർക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനദാനം നടത്തുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു.