ഓച്ചിറ: വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവത്തോടനുബന്ധിച്ച് ദേവീഭാഗവത വിവർത്തനവും സത്സംഗും ആരംഭിച്ചു. എല്ലാദിവസവും രാവിലെ 5.30ന് ഹരിനാമകീർത്തനം, 6ന് ഗണപതിഹോമം, വേദജപം, 8 മുതൽ 12 വരെ നിറപറ, അൻപറ സമർപ്പണം, വൈകിട്ട് 5 മുതൽ ദേവീഭാഗവത പ്രഭാഷണം(ആചാര്യൻ വളവനാട് വിമൽ വിജയ്), 6.30ന് ദീപാരാധന, ദീപക്കാഴ്ച, സേവ, 9ന് മംഗളാരതി എന്നിവ ഉണ്ടായിരിക്കും. 13ന് രാവിലെ 6.30ന് അശ്വതിതിരുന്നാൾ പൊങ്കാല, 8ന് ദേവിയുടെ തിരുഎഴുന്നള്ളത്ത്. രാത്രി 12ന് ആകാശ വിസ്മയത്തോടുകൂടി അശ്വതി മഹോത്സവം സമാപിക്കും.