test

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ജോലിയെടുത്തവർക്ക് കൊവിഡ് പരിശോധന നിർബന്ധം. പോളിംഗ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജീവനക്കാർ, റവന്യൂ ജീവനക്കാർ, ബി.എൽ.ഒമാർ, ആശ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിനുണ്ടായിരുന്ന പ്രവർത്തകർ എന്നിവരാണ് കൊവിഡ് പരിശോധന നടത്തേണ്ടത്. താമസസ്ഥലത്തിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ പരിശോധനയുണ്ടായിരിക്കും. അതാത് കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർ പരിശോധനയെ കുറിച്ച് ഉദ്യോഗസ്ഥരെ അറിയിക്കും.