കൊല്ലം: വിശദപരിശോധനയിൽ ജില്ലയിൽ 73.16 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് അവസാനവട്ട കണക്കുകൾ. 15, 62, 748 പേരാണ് ഇക്കുറി ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 21,35,830 പേരാണ് വോട്ടർ പട്ടികയിലുണ്ടായിരുന്നത്. സ്പെഷ്യൽ, പോസ്റ്റൽ വോട്ടുകൾ ഇതിനൊപ്പം ചേർത്തിട്ടില്ല.

കഴിഞ്ഞ തവണയെ അപേക്ഷിച്ച് പോളിംഗിൽ 1. 91 ശതമാനം കുറവാണുണ്ടായത്. 2016ൽ 75. 07 ശതമാനമായിരുന്നു പോളിംഗ്. അന്തിമ കണക്കെടുത്തപ്പോൾ മണ്ഡലാടിസ്ഥാനത്തിലും ശതമാനത്തിൽ നേരിയ കുറവുണ്ട്. 2016ന് സമാനമായി ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കരുനാഗപ്പള്ളിയിലും കുറവ് പുനലൂരിലുമാണ്.

 മണ്ഡലങ്ങളിലെ പോളിംഗ്

കരുനാഗപ്പള്ളി: 78.55

ചവറ:76.20

കുന്നത്തൂർ: 75.37

കൊട്ടാരക്കര: 72.32

പത്തനാപുരം: 72.12

പുനലൂർ: 69.38

ചടയമംഗലം: 70.89

കുണ്ടറ: 73.94

കൊല്ലം: 72.23

ഇരവിപുരം: 70.69

ചാത്തന്നൂർ: 72.50