പത്തനാപുരം: ഗാന്ധിഭവനിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം പത്തനാപുരം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. എച്ച്. ഹനീസ് ഉദ്ഘാടനം ചെയ്തു. മുൻ ജയിൽ സൂപ്രണ്ടും ഗാന്ധിഭവൻ എക്സിക്യുട്ടിവ് മാനേജരുമായ കെ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മഹാ ഷാജഹാൻ, ഹെൽത്ത് ഇൻസ്പെക്ടർ സുദർശനൻപിള്ള, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ശ്രീരാജ് തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും നടൻ ടി.പി. മാധവൻ നന്ദിയും പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികൾക്കും സേവനപ്രവർത്തകർക്കുമുള്ള കൊവിഡ് വാക്സിനേഷനും നടന്നു.