പന്മന: മാവേലി നീലിയാടിയിൽ ഗുർഗാദേവി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 9, 10, 11 തീയതികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രി ഗുഹാനന്ദപുരം ഉണ്ണിക്കൃഷ്ണ ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 9ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിൽ നിന്ന് ഭദ്രദീപം എഴുന്നള്ളിച്ച് യാഗശാലയിൽ യജ്ഞദീപ പ്രകാശനം, തുടർന്ന് ആചാര്യവരണം, പുണ്യാഹം, ദർഭവേഷ്ടണം. 10ന് പുലർച്ചെ 6ന് മഹാഗണപതിഹോമം, സൂക്തജപം, അനുജ്ഞാകലശം, തത്വഹോമം, തത്വകലശം ആടി ഉച്ചപൂജ, വൈകിട്ട് 6ന് ഭഗവതിസേവ, ലളിതാസഹസ്രനാമാർച്ചന, ജലദ്രോണി പൂജ, കുംഭേശ കർക്കരിപൂജ, ജീവകലശപൂജ, ബ്രഹ്മകലശപൂജ, പരികലശപൂജ. 11ന് പുലർച്ചെ 6.16നും 6.29നും മദ്ധ്യേയുള്ള മീനം രാശി മുഹൂർത്തത്തിൽ അഷ്ടബന്ധകലശം, തുടർന്ന് ഗണപതിഹോമം, അധിവാസം വിടർത്തൽ, ബ്രഹ്മകലശത്തിൽ പ്രസന്നപൂജ എന്നിവ നടക്കും.