കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. പരീക്ഷാകേന്ദ്രങ്ങളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് മുറികൾ എല്ലാ സെന്ററുകളിലും ഉണ്ടാകും. കൊവിഡ് ബാധിതരായ വിദ്ധ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പറും ഉത്തരം കടലാസും നേരത്തെ ഹാളിൽ ക്രമീകരിച്ചിരിക്കും. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് വിദ്യാർത്ഥികൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കവറുകളിലാക്കണം.
ഒന്നാം ഭാഷ പാർട്ട്-ഒന്ന്, മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളജ്, ഇംഗ്ലീഷ് എന്നിവ ഒഴികെയുള്ള പരീക്ഷകൾ രാവിലെ 9.40 മുതൽ 11.30 വരെയായിരിക്കും. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഇന്നും വി.എച്ച്.എസ്.ഇ പരീക്ഷ നാളെയും ആരംഭിക്കും. പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26നും എസ്.എസ്.എൽ.സി പരീക്ഷ 29നും അവസാനിക്കും.
ജില്ലയിൽ പരീക്ഷ എഴുതുന്നത്
എസ്.എസ്.എൽ.സി: 30,970
ആൺകുട്ടികൾ: 15,311
പെൺകുട്ടികൾ: 15,659
പരീക്ഷാകേന്ദ്രങ്ങൾ: 232
കൂടുതൽ വിദ്ധ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്: 804 (വിമലഹൃദയ എച്ച്.എസ്.എസ്, പട്ടത്താനം)
കുറവ്: 3 പേർ (എൻ.എസ്.എസ് എച്ച്.എസ്, പേരയം, കുണ്ടറ)