ചാത്തന്നൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗം ചാത്തന്നൂരിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു. നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, അഡ്വ ജി. രാജേന്ദ്രപ്രസാദ്, എസ്. ശ്രീലാൽ, എ. ഷുഹൈബ്, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, വി. വിജയമോഹനൻ, പരവൂർ സജീബ്, സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.