അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഒഴുകുപാറയ്ക്കൽ നിരപ്പിൽ ജംഗ്ഷനിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രിയിൽ കടത്തിണ്ണയിലും റോഡിലും മദ്യക്കുപ്പികൾ എറിഞ്ഞുടച്ചും മലമൂത്ര വിസർജ്ജനം നടത്തിയും നശിപ്പിച്ച നിലയിലാണ്.
ഏതാനും ദിവസം മുമ്പും ഈ പരിസരത്ത് സമാന രീതിയിലുള്ള സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടായിട്ടുണ്ട്. ചടയമംഗലം പൊലീസിൻ്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .