pho
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ കലയനാട് കൊടും വളവിൽ രണ്ട് വർഷം മുമ്പ് ചരിക്ക് ലോറി ഇടിച്ച് നശിപ്പിച്ച പഴയ ക്രാഷ്ബാരിയർ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട്ടെ കൊടും വളവിൽ നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ മറിയുന്നത് പതിവ് സംഭവമായി മാറുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയർ പുനഃസ്ഥാപിക്കാത്തതാണ് സമീപത്തെ കൊക്കയിലേക്ക് വാഹനങ്ങൾ മറിയാൻ മുഖ്യകാരണം. ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയർ രണ്ട് വർഷം മുമ്പ് ചരക്ക് ലോറി ഇടിച്ച് നശിപ്പിച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. കിഴക്ക് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങളാണ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് മറിയുന്നത്. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ വളവ് തിരിയാതെ വരുമ്പോഴാണ് നിയന്ത്രണം താഴ്ചയിലേക്ക് മറിയാറുള്ളത്.

മുഖം തിരിച്ച് അധികൃതർ

രണ്ട് വർഷത്തിനിടെ മൂന്ന് ഡസനിൽ അധികം വാഹനങ്ങളാണ് ക്രാഷ്ബാരിയർ ഇല്ലാത്ത് കാരണം നിയന്ത്രണം കൊടും വളവിൽ മറിഞ്ഞിട്ടുള്ളത്.രണ്ട് മാസം മുമ്പ് മൂന്ന് കാറുകളും സിമന്റ് കയറ്റിയെത്തിയ ഒരു ലോറിയും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞിരുന്നു.ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് 32കോടി രൂപ ചെലവഴിച്ച് നാല് മാസം മുമ്പ് നവീകരിച്ച് മോടി പിടിപ്പിച്ചിരുന്നെങ്കിലും കലയനാടിന് സമീപത്തെ ഇളകിമാറിയ ക്രാഷ്ബാരിയർ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. ഇതാണ് വാഹന അപകടങ്ങൾ വർദ്ധിക്കാൻ മുഖ്യകാരണം.അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്,കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ദിവസവും നൂറ്കണക്കിന് ചരക്ക് ലോറികൾ കടന്ന് വരുന്ന കൊടും വളവിലെ പാതയോരത്തെ ക്രാഷ്ബാരിയറാണ് പുനഃ സ്ഥാപിക്കാത്തത്. ദേശീയ പാത നവീകരണങ്ങൾക്കൊപ്പം അപകട മേഖലയായ സമീപ പ്രദേശങ്ങളിലെയെല്ലാം ക്രാഷ്ബാരിയർ സ്ഥാപിച്ചെങ്കിലും കലയനാട്ടെ കൊടും വളവിലെ അപകടം ഒഴുവാക്കാൻ അധികൃതർ വൈമനസ്യം കാണിക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.