പുനലൂർ: കേരളമാകെ ഇടത് മുന്നണിക്ക് അനുകൂലമായ തരംഗമാണെന്നും പുനലൂരിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്നും പുനലൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാൽ അറിയിച്ചു.ഇന്നലെ രാവിലെ 10ന് ജന്മനാടായ ഏരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 130ാംനമ്പർ ബൂത്തിൽ വോട്ട്ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനവും ജനക്ഷേമവുമാണ് പ്രധാന വിഷയം.ഇതാണ് എല്ലാ വിഭാഗം ജനങ്ങളും ഇടത് മുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നതെന്നും സുപാൽ വ്യക്തമാക്കി.