കൊട്ടാരക്കര: ശ്രീ മണികണ്ഠേശ്വരം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ മേട തിരുവാതിര മഹോത്സവത്തിന് ഇന്ന് രാത്രി 7.30 ന് കൊടിയേറും. തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടി മഠം കെ.ആർ.സഞ്ജയൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് തൃക്കൊടിയേറ്റ് നടക്കുക. തുടർന്ന് 8.20ന് തിരുവുത്സവ സമാരംഭം കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി.രവി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
8.30 ന് സിനിമ -പിന്നണി ഗായകൻ ഡോ. കെ .എസ്. ഹരിശങ്കർ അവതരിപ്പിക്കുന്ന സംഗീത സദസ്. ഉത്സവം 18 ന് തിരു:ആറാട്ടോടുകൂടി സമാപിക്കും. എല്ലാ ദിവസവും ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപാലങ്കാരം ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.