pickup-jeep
ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ട പിക്ക്അപ്പ് വാൻ

ചാത്തന്നൂർ: യാത്രക്കാരെ ഇറക്കുന്നതിനായി നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണംവിട്ട പിക്ക്അപ്പ് വാൻ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. വാൻ ഓടിച്ചിരുന്ന പാലക്കാട് തേൻകുറിശി വെളിയനല്ലൂർ കിഴക്കേത്തറ വീട്ടിൽ രാജേഷിനാണ് (41) പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ദേശീയപാതയിൽ ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലായിരുന്നു അപകടം. കൊട്ടിയത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ശീമാട്ടി ജംഗ്ഷനിൽ നിറുത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന വാൻ നിയന്ത്രണംവിട്ട് ബസിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു. രാജേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.