കൊട്ടിയം: മയ്യനാട് കൃഷി ഭവന്റെ സഹകരണത്തോടെ ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി നടത്തിയ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് സമിതിയുടെ നേതൃത്വത്തിൽ കൃഷി നടത്തിയത്. രാധാകൃഷ്ണൻ, ഷിബു, രാജേന്ദ്രപ്രസാദ്, അംബിക, പൊടിയൻ, ജയൻകുമാർ, അശ്വതി തുടങ്ങിയവർ വിളവെടുപ്പിന് നേതൃത്വം നൽകി. കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി മഞ്ഞൾക്കൃഷി വ്യാപിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് സമൃദ്ധി പ്രവർത്തകർ. മയ്യനാട് കൃഷി ഓഫീസർ അനൂപ് ചന്ദ്രന്റെ നിർദ്ദേശങ്ങളും കൃഷിയുടെ വിജയത്തിന് സഹായകരമായതായി ഭാരവാഹികൾ പറഞ്ഞു.