എഴുകോൺ: എസ്.എൻ.ഡി.പി യോഗം 3063-ാം നമ്പർ അമ്പലത്തുംകാല ശാഖയിലെ വാർഷിക പൊതുയോഗം 11 ന് നടക്കും. രാവിലെ 10ന് ശാഖാ മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് രാഘവൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ അംഗം സുധർമ്മാ ദേവിയെ അനുമോദിയ്ക്കും. തുടർന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കും.