തൊടിയൂർ: ഇടക്കുളങ്ങരയിലെ എഫ്.സി.
ഐ ഡിപ്പോയ്ക്ക് മുൻവശത്തെ റോഡിൽ കോഴി മാലിന്യം തള്ളുന്നു. ഇതു കാരണം എഫ്.സി .ഐ ജീവനക്കാരും സമീപത്തെ കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലാണ് .പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് റോഡിലും റോഡിന്റെ വശങ്ങളിലും തള്ളുന്ന മാലിന്യം വാഹനങ്ങൾക്കടിയിൽപ്പെട്ട് റോഡിലാകെ പരക്കും. ദുർഗന്ധം കാരണം വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.