എഴുകോൺ : കരീപ്രയിലെ കശുഅണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്സിനെടുക്കുന്നതിനുള്ള രജിസ്ട്രേഷന് സൗകര്യമൊരുക്കുന്നു.
സുരേഷ് കുമാർ ഫൗണ്ടേഷനാണ് നെടുമൺ കാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അതാത് ഫാക്ടറികളിൽ ക്യാമ്പൊരുക്കി രജിസ്ട്രേഷൻ നടത്തുന്നത്.തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും ഇവിടെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന് എത്തുന്നവർ ആധാർ കാർഡും മൊബൈൽ ഫോണും കൊണ്ടുവരണം.
ഇന്ന് ഇടയ്ക്കിടം ഫാക്ടറി, നാളെ നടമേൽ, 12ന് കരീപ്ര എന്നിവിടങ്ങളിലാണ് രജിസ്ട്രേഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.തുടർന്ന് ആവശ്യമായി വരുന്ന മുറയ്ക്ക് കൂടുതൽ സൗജന്യ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്.ശൈലേന്ദ്രൻ ,വൈസ് ചെയർമാൻ എഴുകോൺ സന്തോഷ് എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 9447312223.