പരവൂർ: പൂതക്കുളം വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം 12 മുതൽ 19 വരെ നടക്കും. ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള ദശാവതാരചാർത്ത് നാളെ മുതൽ ആരംഭിക്കും. 12ന് രാവിലെ 9.30നും 10.15നും മദ്ധ്യേ കൊടിയേറ്റ്. 13ന് വൈകിട്ട് ശ്രീഭൂതബലി. 14ന് രാവിലെ വിഷുക്കണി ദർശനം. 15ന് രാവിലെ 9ന് കലശപൂജ, 10ന് ഉത്സവബലി, 11.30ന് ഉത്സവബലി ദർശനം. 17ന് രാവിലെ 9ന് കലശപൂജ, 10ന് ഉത്സവബലി, വൈകിട്ട് 7ന് ദുർഗാമാഹാത്മ്യം മേജർസെറ്റ് കഥകളി, 18ന് രാവിലെ കലശകളഭ പൂജ, 11.30ന് കളഭാഭിഷേകം, രാത്രി 9ന് പള്ളിവേട്ട. 19ന് രാവിലെ 7ന് പൊങ്കാല, 9ന് കളഭാഭിഷേകം, വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളത്ത്, 6.30ന് ചാക്യാർക്കൂത്ത്, 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, കൊടിയിറക്ക്, ചുറ്റുവിളക്ക്, വലിയ കാണിക്ക സമർപ്പണം.