പരവൂർ: പുത്തൻകുളത്ത് ബാറിലെത്തിയവർ തമ്മിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ ഒരാൾക്ക് കത്തികൊണ്ട് പരിക്കേറ്റു. ഊന്നിൻമൂട് ശാരദമുക്ക് സ്വദേശി സുബാഷിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുബാഷിനെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ കൊട്ടുവങ്കോണം ചാലിൽ കോളനിയിൽ പാറുവിള വീട്ടിൽ ജയനെയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തതായി പരവൂർ എസ്.ഐ വിജിത്ത് കെ. നായർ പറഞ്ഞു. ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.