പത്തനാപുരം : മുക്കടവ് പമ്പ് ഹൗസിലെ കിണറും കുരിയോട്ടുമല ജലശുദ്ധീകരണശാലയിലും ശുചികരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 11,12,13 തീയതികളിൽ പത്തനാപുരം, പിറവന്തൂർ, വിളക്കുടി പഞ്ചായത്തുകളിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.