test

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ രണ്ടാഴ്ചത്തെ പ്രത്യേക കൊവിഡ് പരിശോധന ഇന്ന് മുതൽ. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, പോളിംഗ് ഏജന്റുമാർ, പൊലീസ്, റവന്യൂ, ബാങ്ക് ജീവനക്കാർ, പ്രചാരണത്തിൽ ഏർപ്പെട്ടവർ, പോസ്റ്റൽ ബാലറ്റ് ഡ്യൂട്ടി ചെയ്തവർ, ആശ, അങ്കണവാടി പ്രവർത്തകർ തുടങ്ങി എല്ലാവർക്കും നിർബന്ധിത കൊവിഡ് പരിശോധന നടത്തും.

ഗവ. വിക്‌ടോറിയ ആശുപത്രി, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട, കടയ്ക്കൽ, നീണ്ടകര,​ കുണ്ടറ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ സൗജന്യ പരിശോധന നടക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു. ഫോൺ: 04742797609.