കൊല്ലം: കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കൊവിഡ് നിർണയ മെഗാ ക്യാമ്പും 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മെഗാ വാക്‌സിനേഷൻ ക്യാമ്പും നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു. വാക്‌സിനേഷൻ കൂട്ടുന്നതിനായി ഇ.എസ്.ഐ ഡിസ്‌പെൻസറികളിലും ക്യാമ്പ് ആരംഭിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ, റോട്ടറി ക്ലബ്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ.