phot
ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറ റബർ എസ്റ്റേറ്റ് റോഡിന് സമീപം ഇറങ്ങിയ കാട്ടാന

പുനലൂർ:ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്പാറയിൽ കാട്ടാന ഇറങ്ങി. തോട്ടം തൊഴിലാളികൾ ഭീതിയിൽ.കഴിഞ്ഞ ദിവസം പകൽ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ എസ്റ്റേറ്റ് റോഡിലാണ് കാട്ടാന ഇറങ്ങി നിൽക്കുന്നത് വാഹന യാത്രക്കാർ കണ്ടത്.സമീപത്തെ നീർച്ചാലിൽ വെള്ളം കുടിക്കാൻ എത്തിയതായിരുന്നു കാട്ടാന.കഴുതുരുട്ടിയിൽ നിന്ന് നെടുംമ്പാറയിലേക്ക് പോകുന്ന പാതയോരത്ത് കാട്ടാനെ കണ്ട് വാഹനങ്ങൾ നിറുത്തിയിടുകയായിരുന്നു.ആന കടന്ന് പോയ ശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്.സംഭവം അറിഞ്ഞതോടെ തോട്ടം തൊഴിലാളികൾ പകൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. ഇത് കൂടാതെ പുലി, കാട്ട്പോത്ത്, കാട്ടാന,മ്ലാവ് ഉൾപ്പെടെയുളളള വന്യമൃഗങ്ങൾ പട്ടാപ്പകൽ പോലും തോട്ടം തൊളിലാളികളുടെ ലയങ്ങൾക്ക് സമീപം എത്താറുണ്ട്. വളർത്തു മൃഗങ്ങളെ പുലി കടിച്ചു കൊല്ലുന്നതും പതിവാണ്. ഇതാണ് തോഴിലാളികളെ കടുത്ത ഭീതിയിലാക്കാൻ മുഖ്യകാരണം. വേനൽ രൂക്ഷമായതോടെ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ നാട്ടിൻ പുറങ്ങളിലും ഇറങ്ങുന്നത് പതിവ് സംഭവമായി മാറി.