കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകളിൽ നിർമ്മിച്ച മസ്ജിദ്, മദ്റസയുടെ ഉദ്ഘാടന സമ്മേളനം 10,11 തീയതികളിൽ നടക്കും. സമ്മേളനത്തിൽ പ്രൊഫ. സുലൈമാൻ രണ്ടത്താണിയും ഖുർആൻ പണ്ഡിതൻ അൽഹാഫിസ് ഇ.പി.അബുബക്കർ ഖാസിമിയും പങ്കെടുക്കും.നാളെ ഉച്ചയ്ക്ക് 2 മുതൽ കുരുന്നുകളുടെ കലാവിരുന്നും വൈകുന്നേരം അസർ നമസ്ക്കാരത്തിനുശേഷം മദ്റസ ഉദ്ഘാടനവും പണ്ഡിതരെ ആദരിക്കുന്ന ചടങ്ങും നടക്കും. ചടങ്ങിൽ കോട്ടയ്ക്കൽ ജുമുഅ മസ്ജിദ് മലപ്പുറം ചീഫ് ഇമാം അൽ ഹാഫിസ് മൂസ മൗലവി അൽ ഹസനി അദ്ധ്യക്ഷത വഹിക്കും. മദ്റസ യുടെ ഉദ്ഘാടനം കൊട്ടാരക്കര ജുമുഅ മസ്ജിദ് ചീഫ് ഇമാം മുഹ്സിൻ അഹ് മദ് ബാഖവി നിർവഹിക്കും. അഞ്ച് വയസ് മുതൽ 20 വയസ് വരെയുള്ള ആൺകുട്ടികൾക്കും 13 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കും കലാ സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8943311856,9605944646 എന്നീ നമ്പറുകളിൽ ബന്ധപെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.