ഓച്ചിറ: സി.പി.എം ചവറ ഏരിയകമ്മിറ്റി സെക്രട്ടറിയായിരുന്നു ഓച്ചിറ മണ്ടത്ത് ജി.വിക്രമൻ അനുസ്മരണ സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം സൂസൻകോടി ഉദ്ഘാടനം ചെയ്തു. സുരേഷ് നാറാണത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശിവശങ്കരപിള്ള, ഏരിയകമ്മിറ്റി സെക്രട്ടറി പി.ബി സത്യദേവൻ നേതാക്കളായ അഡ്വ. അനിൽകുമാർ, കെ. സുഭാഷ്, വിജയകുമാർ, ആർ.ഗോപി, കൊന്നയിൽ രവി തുടങ്ങിയവർ സംസാരിച്ചു.