ചാത്തന്നൂർ: അഖിലകേരള വിശ്വകർമ്മ മഹാസഭ കലയ്ക്കോട് ശാഖ രൂപീകരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം സഭ ചാത്തന്നൂർ താലൂക്ക് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പുഷ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോ. സെക്രട്ടറി ഇളംകുളം സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. അനന്തൻ കല്ലുവാതുക്കൽ, ചിറക്കര പുഷ്പവല്ലി, ബിനുകുമാർ ചിറക്കര, ബിജു എള്ളുവിള തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ആർ. സജു (പ്രസിഡന്റ്), വി. ബേബി (സെക്രട്ടറി), കെ. കലേഷ് (ട്രഷറർ), ജയലാൽ (വൈസ് പ്രസിഡന്റ്), സാബു (ജോ.സെക്രട്ടറി), കമലാസനൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.