covid
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഉത്സവ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.

കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവത്തിന് കൊടിയേറി. തന്ത്രി തരണനല്ലൂർ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി കുറുവട്ടി മഠം കെ.ആർ.സഞ്ജയൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. വാദ്യമേളങ്ങളും ഗജവീരനും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. ഉത്സവത്തിന്റെ ഉദ്ഘാടനവും തുടർന്ന് സംഗീത സദസും നടന്നു. 18 ന് തിരു:ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. എല്ലാ ദിവസവും ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ദീപാലങ്കാരം ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഉത്സവ പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.