xb
കുലശേഖരപുരം നിലികുളം ചിറ വടക്കതിൽ അയ്യൂബിൻ്റെ വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയ വെള്ളിമൂങ്ങ.

തഴവ: വീട്ടുവളപ്പിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെ വനംവകുപ്പിന് കൈമാറി.

കുലശേഖരപുരം നീലികുളം ചിറ വടക്കതിൽ അയൂബിന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയ വെള്ളിമൂങ്ങയെയാണ് വനം വകുപ്പിന് കൈമാറിയത്.

കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ കാക്കകൾ ശല്യപ്പെടുത്തുന്ന നിലയിൽ കണ്ടെത്തിയ മുങ്ങ അപുർവയിനമാണെന്ന് പരിസരവാസികൾ പറഞ്ഞതിനെ തുടർന്ന് വീട്ടുടമ ഇതിനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലും തുടർന്ന് ഫയർസ്റ്റേഷനിലുമെത്തിച്ചു. ഫയർഫോഴ്സ് അധികൃതരാണ് വെള്ളിമൂങ്ങയെ വനംവകുപ്പിന് കൈമാറിയത്.