പത്തനാപുരം: ഇലട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന പത്തനാപുരം സെന്റ് ഹൈസ്‌കൂൾ സുരക്ഷാ വലയത്തിൽ. കേന്ദ്രസേനയുടെയും കേരളാ പൊലീസിന്റെയും

നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷയൊരുക്കുന്നത്. ഇരുപത്തിയൊന്ന് സി.ഐ.എസ്.എഫ് ജവാൻമാരും കേരളാ പൊലീസിലെ ഒൻപത് സിവിൽ പൊലീസ് ഓഫീസർമാരും രണ്ട് അഗ്നിശമനസേനാംഗംങ്ങളും അടങ്ങുന്ന സംഘമാണ് സുരക്ഷാ ജോലിയിലുളളത്. കൂടാതെ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റും സർക്കിൾ ഇൻസ്‌പെക്ടർമാരുടെയും സബ് ഇൻസ്‌പെക്ടർമാരുടെയും സേവനമുണ്ട്. അഞ്ച് സ്‌ട്രോംഗ് റൂമുകളിലായാണ് 282 ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.