കൊല്ലം: മയ്യനാട് വലിയത്തോട്ടത്തുകാവ് മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 11 മുതൽ 18 വരെ നടക്കും. ക്ഷേത്രം തന്ത്രി രാജു മഹാദേവൻ, മേൽശാന്തി ജയകൃഷ്ണൻ എന്നിവർ കാർമ്മികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ നിത്യപൂജകൾക്ക് പുറമെ രാവിലെ 6ന് മഹാഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം, 8ന് തോറ്റംപാട്ട്, 9ന് നവകം, പഞ്ചഗവ്യം, 10ന് കലശാഭിഷേകം, 10.30ന് വിശേഷാൽ പൂജ, 11ന് ശ്രീഭൂതബലി, വൈകിട്ട് 5ന് തോറ്റംപാട്ട്, 6.30ന് അലങ്കാര ദീപാരധന എന്നിവ ഉണ്ടായിരിക്കും.

11ന് രാവിലെ 7ന് പ്രാസാദശുദ്ധി, 7.30ന് മുളയിടൽ, കൊടിയേറ്റ്, 9.15ന് നവകലശപൂജസ 6.30ന് ശേഷം തോറ്റംപാട്ട് ആരംഭം, 7ന് ഭഗവതിസേവ, മുളയറശുദ്ധി. 18ന് രാവിലെ 9.30ന് പൊങ്കാല, 11ന് ആയില്യം ഊട്ട്, 11.30ന് അരയിരുത്തും പിടിപ്പാട്ടും, വൈകിട്ട് 7ന് കൊടിയിറക്ക്, ഗുരുസി.