പരവൂർ : കൊവിഡ് വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുത്ത് പരവൂർ പൊലീസ്. പൂതക്കുളം, പുത്തൻകുളം, ഊന്നിൻമൂട്, പരവൂർ ടൗൺ എന്നിവിടങ്ങളിൽ പരിശോധന നടത്തി മാസ്ക് ധരിക്കാത്തവർ, സാമൂഹ്യഅകലം പാലിക്കാത്തവർ തുടങ്ങിയ 15 പേരിൽ നിന്ന് പിഴ ഈടാക്കി. പരിശോധന അടുത്ത ദിവസവും തുടരുമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ വിജിത്ത് കെ. നായർ, സെക്ട്രൽ മജിസ്‌ട്രേറ്റ് വിനോദ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.