c
ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറെ പമ്പ് ഓപ്പറേറ്റർമാർ ഉപരോധിച്ചപ്പോൾ

കൊല്ലം: ജലവിഭവ വകുപ്പിൽ ദീർഘകാലമായി ജോലിചെയ്യുന്ന എച്ച്.ആർ വിഭാഗത്തിലെ പമ്പ് ഓപ്പറേറ്റർ, മീറ്റർ റീഡർ വർക്കർ തുടങ്ങിയ തസ്തികകളിലുള്ളവരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി എച്ച്.ആർ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ എക്സിക്യുട്ടീവ് എൻജിനിയർ ബി.വി. ശ്രീലതയെ ഉപരോധിച്ചു. സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി ഉപരോധം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ പിരിച്ച് വിടില്ലെന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ജലവിഭവ വകുപ്പിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പേരൂർ അപ്പുക്കുട്ടൻ പിള്ള, കേരളപുരം വാസൻ, വഹാബ്, നൗഷാദ്, സുനിൽ, പി.കെ. രാജേഷ് നായർ, ബി. ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.