crusher

കൊല്ലം: നിർമ്മാണ മേഖലയുടെ നട്ടെല്ലായ ക്വാറി - ക്രഷർ മേഖലയിലെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ സംസ്ഥാനത്തെ ക്വാറി - ക്രഷർ മേഖലയിൽ പ്രവർത്തിക്കുന്ന അഞ്ച് സംഘടനകളുടെ സംയുക്ത കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
12ന് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരിയിൽ സംസ്ഥാന കൺവെൻഷൻ നടത്തും. സമ്പത്തിക താല്പര്യം മുൻനിറുത്തി പ്രവർത്തിക്കുന്ന ചില പരിസ്ഥിതി സംഘടനകളുടെ ഇടപെടലിനെ തുടർന്ന് വ്യവസായം പ്രതിസന്ധിയിലാണ്. പലരും ആത്മഹത്യയുടെ വക്കിലാണ്. കോടികൾ മുടക്കിയ വ്യവസായികളോടുള്ള അധികാരികളുടെ നിസംഗത അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ കൺവെൻഷൻ തീരുമാനിക്കുമെന്ന് ക്വാറി - ക്രഷർ വ്യവസായ ഏകോപന സമിതി ഭാരവാഹികളായ മുൻ എം.എൽ.എ എ.എം. യൂസഫ്, കലഞ്ഞൂർ മധു, എം.കെ. ബാബു, ഡേവിസ് പത്താടൻ, ഇ.കെ. അലി മൊയ്തിൻ, മൈക്കിൾ തോമസ്, സുലൈമാൻ പാലക്കാട്ട് എന്നിവർ പറഞ്ഞു.