കൊല്ലം: കേരളാകോൺഗ്രസ് (എം) ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം. മാണി അനുസ്മരണം നടത്തി. കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിൽ നടത്തിയ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് അന്തേവാസികൾക്ക് ഉച്ചഭക്ഷണ വിതരണവും നടന്നു. എ.വി. എഫ്രം, ചവറ ഷാ, അശോകപണിക്കർ, വത്സലകുമാരി, വെട്ടിക്കാടൻ റഷീദ്, ചേമ്പയ്യത്ത് നിസാർ, ബിനു നോർബർട്ട്, ഷാജി പടിഞ്ഞാറ്റക്കര, ബ്രിട്ടോ നീണ്ടകര എന്നിവർ സംസാരിച്ചു.