എഴുകോൺ : കശുഅണ്ടിത്തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ എടുക്കുന്നതിനുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാമ്പുകൾ ആരംഭിച്ചു. നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ സുരേഷ് കുമാർ ഫൗണ്ടേഷനാണ് ക്യാമ്പുകളൊരുക്കുന്നത്. ഇടയ്ക്കിടം കശുഅണ്ടി ഫാക്ടറിയിൽ കരീപ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ സി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എസ്.എസ്.സുവിധ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ്.ശൈലേന്ദ്രൻ ,സി.ഡി.എസ്.മെമ്പർ ജി.ലളിത, സി.ബാബുരാജൻ പിള്ള, ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു. എഴുകോൺ സന്തോഷ്, നിതിൻ, സാരംഗ് രാജ്,ആശാ പ്രവർത്തകരായ ഷീല, സിന്ധു മോൾ എന്നിവർ രജിസ്ട്രേഷന് നേതൃത്വം നൽകി. ഇന്ന് നടമേൽ കശുഅണ്ടി ഫാക്ടറിയിലും നാളെ കരീപ്ര കശുഅണ്ടി ഫാക്ടറിയിലും ക്യാമ്പ് നടക്കും.