കൊല്ലം: ശസ്ത്രക്രിയ്ക്കായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് മാസമായി 'ഹെർണിയ' സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇന്നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. അടുത്ത മൂന്നാഴ്ചവരെയുള്ള പരിപാടികൾ മാറ്റിവച്ചതായി എം.പിയുടെ ഓഫീസ് അറിയിച്ചു.