ഇരവിപുരം : ഗോകുലാശ്രമത്തിലെ വിഷു മഹോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് കൃഷ്ണാർച്ചനയായി നടത്തും. 14ന് രാവിലെ 4 മുതൽ ഹരിനാമകീർത്തനം, 4.30ന് നാരായണീയം, 5ന് ഗണപതിഹോമം, 5.30ന് വിഷുക്കണി, 10ന് കൃഷ്ണാർച്ചന എന്ന വിഷയത്തെ ആസ്പദമാക്കി സത്സംഗം എന്നിവ നടത്തും. സ്വാമി ബോധേന്ദ്രതീർത്ഥ പ്രഭാഷണം നടത്തും. വൈകിട്ട് 5.30ന് കൃഷ്ണഭജനം, 7 ന് ദീപാരാധനയും പ്രസാദ വിതരണവും, 7.30 ന് നടഅടയ്ക്കൽ എന്നിവ നടക്കുമെന്ന് ഇരവിപുരം ഗോകുലാശ്രമ പി.ആർ.ഒ കെ.ആർ. അജിത്കുമാർ അറിയിച്ചു.