c

മയ്യനാട് : മയ്യനാട് സി. കേശവൻ മെമ്മോറിയൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കും. ഒന്ന് മുതൽ 7 വരെ വാർഡുകളിലുള്ളവർക്ക് 12ന് രാവിലെ 9.30 മുതൽ 2.30 വരെ ഉമയനല്ലൂർ റോസ് ഡെയിൽ സ്‌കൂളിൽ വച്ച് വാക്സിൻ നൽകും. 20, 21, 22, 23 വാർഡുകളിലുള്ളവർക്ക് 21ന് പുല്ലിച്ചിറ പാരിഷ് ഹാളിലും 8, 9, 10, 11 വാർഡുകാർക്ക്
23ന് ശാസ്താംകോവിൽ എൽ.പി.എസിലും വാക്സിൻ നൽകും. മറ്റ് വാർഡുകളിലെ 45 വയസിനു മുകളിലുള്ളവർക്കും കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഇതിനൊപ്പം 11ന് സുനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കൊവിഡ് പരിശോധന നടത്തുമെന്ന് മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, മെഡിക്കൽ സൂപ്രണ്ട് ഡോ. സലൈല ദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർ അറിയിച്ചു.