കൊല്ലം: കന്റോൺമെന്റ് മൈതാനത്തോട് ചേർന്നുള്ള എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറി നടക്കുന്ന അനധികൃത നിർമ്മാണം എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭാരവാഹികൾ സന്ദർശിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, എസ്.എൻ ട്രസ്റ്റ് എക്സി. അംഗങ്ങളായ മോഹൻ ശങ്കർ, എൻ. രാജേന്ദ്രൻ, എ. സോമരാജൻ, യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ അനിൽ മുത്തോടം, പ്രേമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.