കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് പ്ലാവിള്ളയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉതൃട്ടാതി മഹോത്സവവും നാളെ സമാപിക്കും. ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനം, ക്ഷിപ ഗണപതിഹോമം, അഖണ്ഡനാമജപം, രാവിലെ 9 ന് ശിവപൂജ. 11 ന് പുലർച്ചെ അഷ്ടദവ്യ മഹാഗണപതിഹോമം, കലം പൊങ്കൽ, പഞ്ചാമൃതാഭിഷേകം, രാവിലെ 9 ന് കലശപൂജ, വൈകിട്ട് 6 ന് എഴുന്നെള്ളത്ത്.