കൊല്ലം: പ്രാക്കുളം ലക്ഷംവീട് കോളനിയിൽ വീട്ടിൽക്കയറി പണവും മൊബൈൽ ഫോണും കവർന്നു. ലക്ഷംവീട്ടിൽ ഓമനക്കുട്ടന്റെ വീട്ടിൽ നിന്നാണ് ഏഴായിരത്തി അഞ്ഞൂറ് രൂപയും മൊബൈലും കഴിഞ്ഞ ദിവസം രാത്രിയിൽ കാണാതായത്. പഴയ ബോട്ടുകൾ പൊളിക്കുന്ന ജോലിയാണ് ഓമനക്കുട്ടന്. കഴിഞ്ഞയാഴ്ച ജോലിചെയ്തുകിട്ടിയ കൂലി വീട്ടിൽ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഇദ്ദേഹം. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.