കരുനാഗപ്പള്ളി: മുൻ മന്ത്രി കെ.എം.മാണിയുടെ രണ്ടാം ചരമവാർഷികം കേരളാ കോൺഗ്രസ് (എം) കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ പുഷ്പാർച്ചനയും തുടർന്ന് മുതിർന്ന പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളുടെ വിതരണവും വിവിധ സേവന - ജിവകാരുണ്യ പ്രവർത്തനങ്ങളും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് അജയകുമാർ, വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിന്ത, സി.വി ദിലു, കിരൺ , അൻവർ പടന്നയിൽ , മനോജ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.